91 എംഎൽഎമാരുമായി അധികാരത്തിലെത്തി, ഇപ്പോൾ 93; എൽഡിഎഫിന്റെ ജനപിന്തുണ വർധിച്ചുവെന്ന് മുഖ്യമന്ത്രി

91 എംഎൽഎമാരുമായി അധികാരത്തിലെത്തി, ഇപ്പോൾ 93; എൽഡിഎഫിന്റെ ജനപിന്തുണ വർധിച്ചുവെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് എൽ ഡി എഫ് സർക്കാരിന്റെ ജനപിന്തുണ വർധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ വന്നതിന് പിന്നാലെ മാധ്യമപ്രവർത്തകരെ കാണുകയായിുരന്നു മുഖ്യമന്ത്രി. ജാതിമത സങ്കുചിത ശക്തികൾക്ക് സംസ്ഥാനത്ത് വേരോട്ടമില്ല. ആരുടെയും മുണ്ടിന്റെ കോന്തലക്ക് കെട്ടിയവരല്ല ജനങ്ങൾ. അവർക്ക് സ്വന്തമായ അഭിപ്രായമുണ്ട്.

വർഗീയതയുടെ വിഷവിത്തുക്കൾ മണ്ണിൽ കാണില്ലെന്നും തെരഞ്ഞെടുപ്പ് വിജയം കാണിക്കുന്നു. പാല ആവർത്തിക്കുമെന്നാണ് ഞങ്ങൾ പറഞ്ഞത്. അത് തന്നെയാണ് സംഭവിച്ചത്. വട്ടിയൂർക്കാവിൽ എൽ ഡി എഫ് സ്ഥാനാർഥി നേടിയ വിജയം സംസ്ഥാന രാഷ്ട്രീയത്തിന്റെ ഭാവി എന്തെന്ന ദിശാസൂചകമാകുകയാണ്. 2016 ലെ തെരഞ്ഞെടുപ്പിലും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും എൽ ഡി എഫ് മൂന്നാം സ്ഥാനത്ത് എത്തിയ മണ്ഡലമാണിത്. യുഡിഎഫ് ശക്തികേന്ദ്രങ്ങളിൽ പോലും നല്ല ലീഡ് നേടാൻ വി കെ പ്രശാന്തിനായി

എൽ ഡി എഫ് സർക്കാർ മൂന്നരവർഷം ആകുകയാണ്. സർക്കാരിന്റെ നവകേരള നിർമിതിക്കുള്ള പ്രവർത്തനങ്ങൾക്ക് ആവേശവും കരുത്തും നൽകുന്നതാണ് ജനവിധി. രണ്ട് സീറ്റുകൾ പിടിക്കുമെന്ന് പറഞ്ഞ ബിജെപിക്ക് ത്രികോണ മത്സരം പോലും കാഴ്ച വെക്കാനായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

Share this story