ആദ്യ ഫലസൂചന വട്ടിയൂർക്കാവിൽ നിന്ന്; വികെ പ്രശാന്ത് മുന്നിട്ട് നിൽക്കുന്നു

ആദ്യ ഫലസൂചന വട്ടിയൂർക്കാവിൽ നിന്ന്; വികെ പ്രശാന്ത് മുന്നിട്ട് നിൽക്കുന്നു

കേരളമടക്കം 18 സംസ്ഥാനങ്ങളിൽ 51 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെയും മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന്റെയും വോട്ടെണ്ണൽ ആരംഭിച്ചു. കേരളത്തിൽ അഞ്ച് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. വട്ടിയൂർക്കാവിൽ നിന്നാണ് ആദ്യ ഫലസൂചനകൾ പുറത്തുവന്നത്. ഇവിടെ എൽ ഡി എഫ് സ്ഥാനാർഥി 32 വോട്ടുകൾക്ക് മുന്നിട്ട് നിൽക്കുകയാണ്

പോസ്റ്റൽ വോട്ടുകളാണ് എണ്ണിത്തുടങ്ങുന്നത്. അരൂരിൽ എൽ ഡി എഫ് സ്ഥാനാർഥി മനു സി പുളിക്കൽ 15 വോട്ടുകൾക്കും മുന്നിട്ട് നിൽക്കുകയാണ്. രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്.

ശുഭപ്രതീക്ഷയോടെയാണ് എല്ലാ മുന്നണികളും വോട്ടെണ്ണൽ ദിവസം പ്രതികരിക്കുന്നത്. മഞ്ചേശ്വരം, കോന്നി, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ മത്സരമാണ് പ്രതീക്ഷിക്കുന്നത്. അരൂരിലും എറണാകുളത്തും എൽ ഡി എഫും യുഡിഎഫും തമ്മിലാണ് മത്സരം

 

Share this story