ശബരിമല ഏറ്റില്ല: ബിജെപിക്ക് കനത്ത തിരിച്ചടി, കോന്നിയിൽ കെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്ത്

ശബരിമല ഏറ്റില്ല: ബിജെപിക്ക് കനത്ത തിരിച്ചടി, കോന്നിയിൽ കെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്ത്

ശബരിമലയും വിശ്വാസ സംരക്ഷണവുമൊക്കെ പറഞ്ഞ് വോട്ട് പിടിക്കാമെന്ന ബിജെപിയുടെ പ്രതീക്ഷക്ക് വൻ തിരിച്ചടി. കോന്നിയിൽ ബിജെപിയുടെ വൻ പ്രതീക്ഷയായിരുന്ന കെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്തേക്ക് വീണു

ശബരിമല സമരനായകൻ എന്ന നിലയ്ക്കാണ് ബിജെപി കോന്നിയിൽ സുരേന്ദ്രനെ അവതരിപ്പിച്ചത്. പ്രചാരണത്തിലുടനീളം ശബരിമല മാത്രമായിരുന്നു അവർക്ക് പറയാനുണ്ടായിരുന്നത്. എന്നാൽ പ്രബുദ്ധജനത ബിജെപിക്ക് അർഹിക്കുന്ന തിരിച്ചടി തന്നെയാണ് നൽകിയിരിക്കുന്നത്.

എൽ ഡി എഫ് സ്ഥാനാർഥി കെ യു ജനീഷ് കുമാർ ഇവിടെ 5003 വോട്ടുകൾക്ക് മുന്നിലാണ്. ജനീഷ് കുമാർ ഏതാണ്ട് വിജയമുറപ്പിച്ച് കഴിഞ്ഞിട്ടുണ്ട്.

 

Share this story