23 വർഷത്തിന് ശേഷം കോന്നി പിടിച്ചെടുത്ത് ഇടതുപക്ഷം; ജനീഷ്‌കുമാറിന്റെ ജയം 9953 വോട്ടുകൾക്ക്

23 വർഷത്തിന് ശേഷം കോന്നി പിടിച്ചെടുത്ത് ഇടതുപക്ഷം; ജനീഷ്‌കുമാറിന്റെ ജയം 9953 വോട്ടുകൾക്ക്

കോന്നി ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് മിന്നുന്ന വിജയം. എൽ ഡി എഫ് സ്ഥാനാർഥി കെ യു ജനീഷ്‌കുമാർ 99553 വോട്ടുകൾക്കാണ് ഇവിടെ വിജയിച്ചത്. യുഡിഎഫിന്റെ മോഹൻരാജിനെയും ബിജെപിയുടെ കെ സുരേന്ദ്രനെയുമാണ് ജനീഷ്‌കുമാർ പരാജയപ്പെടുത്തിയത്.

നീണ്ട 23 വർഷങ്ങൾക്ക് ശേഷമാണ് കോന്നി എൽ ഡി എഫ് പിടിച്ചെടുക്കുന്നത്. 1996 മുതൽ 2019 വരെ അടൂർ പ്രകാശ് തുടർച്ചയായി വിജയിച്ചുപോന്ന മണ്ഡലമാണ് കോന്നി. യുഡിഎഫിലെ പടലപ്പിണക്കങ്ങളും അടൂർ പ്രകാശിന്റെ തണുപ്പൻ നിലപാടുകളുമാണ് യുഡിഎഫിന് തിരിച്ചടിയായത്.

1965ലാണ് കോന്നി മണ്ഡലം രൂപം കൊള്ളുന്നത്. 1982 മുതൽ 1996 വരെ ഇടതുവലതു മുന്നണികളെ മാറി മാറി പിന്തുണച്ച മണ്ഡലമാണിത്. 1996 മുതൽ 2019 വരെ അടൂർപ്രകാശിന് പകരം വെക്കാൻ ആരുമുണ്ടായിരുന്നില്ല. അടൂർ പ്രകാശ് ലോക്‌സഭാ എംപിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

 

Share this story