പെരിയ ഇരട്ടക്കൊലപാതകം: സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ

പെരിയ ഇരട്ടക്കൊലപാതകം: സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ

പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ. ഇതുസംബന്ധിച്ച് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം കാര്യകക്ഷമമാണ്. എല്ലാ പ്രതികളെയും പിടികൂടിയതാണ്. ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളും നേരത്തെ തന്നെ അന്വേഷിച്ചതാണെന്നും സർക്കാർ അപ്പീലിൽ പറയുന്നു

കൊലപാതകങ്ങൾക്ക് പിന്നിൽ സിപിഐഎമ്മിന്റെ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കൾ നൽകിയ ഹർജിയിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ദിവസം കേസ് സിബിഐക്ക് വിടാത്തതിൽ കോടതി സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു

സംസ്ഥാന പോലീസിന്റെ അന്വേഷണത്തെ രൂക്ഷമായി വിമർശിച്ചതിന് ശേഷമായിരുന്നു ഹൈക്കോടതി സിംഗിൾ ബഞ്ച് അന്വേഷണം സിബിഐക്ക് വിട്ടിരുന്നത്. തിരുവനന്തപുരം സിബിഐ യൂനിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് കേസിന്റെ ചുമതല

 

Share this story