പാലക്കാട് കൊല്ലപ്പെട്ടത് ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് മാവോയിസ്റ്റുകൾ

പാലക്കാട് കൊല്ലപ്പെട്ടത് ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് മാവോയിസ്റ്റുകൾ

പാലക്കാട് അഗളി മേഖലയിലെ വനത്തിൽ തണ്ടർ ബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് ഒരു സ്ത്രീ അടക്കം മൂന്ന് മാവോയിസ്റ്റുകളെന്ന് സൂചന. ചിക്കമംഗലൂർ സ്വദേശികളായ ശ്രീമതി, സുരേഷ്, തമിഴ്‌നാട് സ്വദേശി കാർത്തി എന്നിവരാണ് കൊല്ലപ്പെട്ടത്.

മഞ്ചക്കണ്ടി ആദിവാസി ഊരിന് സമീപം ഭവാനി ദളത്തിൽ ഉൾപ്പെട്ട മാവോയിസ്റ്റ് ക്യാമ്പ് നടക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് തണ്ടർ ബോൾട്ട് സംഘം രണ്ടായി തിരിഞ്ഞ് തെരച്ചിൽ നടത്തിയത്. ഇതിനിടെ മാവോയിസ്റ്റുകൾ ഇവർക്കെതിരെ വെടിയുതിർക്കുകയായിരുന്നു.

തണ്ടർ ബോൾട്ട് സംഘത്തിലെ ആർക്കും പരുക്കില്ല. ഏറ്റുമുട്ടലിന് ശേഷം മാവോയിസ്റ്റുകൾ പലഭാഗത്തേക്കായി ചിതറിപ്പോയേക്കാമെന്ന സംശയത്തിൽ വനത്തിനുള്ളിൽ പോലീസും തണ്ടർ ബോൾട്ടും പരിശോധന നടത്തി. ഉന്നത പോലീസുദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ തൃശ്ശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റുമെന്നാണ് അറിയുന്നത്.

 

Share this story