വാളയാർ കേസ്: വനിതാ കമ്മീഷൻ പോക്‌സോ കേസുകൾ കൈകാര്യം ചെയ്യാറില്ലെന്ന് എം സി ജോസഫൈൻ

വാളയാർ കേസ്: വനിതാ കമ്മീഷൻ പോക്‌സോ കേസുകൾ കൈകാര്യം ചെയ്യാറില്ലെന്ന് എം സി ജോസഫൈൻ

വാളയാർ കേസിലെ പ്രതികൾ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് വനിതാ കമ്മീഷനെ വിമർശിച്ച് രംഗത്തുവന്നത്. ഈ ആരോപണങ്ങൾക്കെല്ലാം മറുപടി പറഞ്ഞ് വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ രംഗത്തെത്തി.

വാളയാർ കേസിൽ വനിതാ കമ്മീഷൻ എന്തിന് ഇടപെടണമെന്ന് എം സി ജോസഫൈൻ ചോദിച്ചു. പോക്‌സോ കേസ് വനിതാ കമ്മീഷൻ കൈകാര്യം ചെയ്യേണ്ടതല്ല. സംഭവമുണ്ടായപ്പോൾ സ്ഥലം സന്ദർശിക്കാൻ തനിക്ക് സമയം ലഭിച്ചിരുന്നില്ല. എന്നാൽ കമ്മീഷനംഗം അവിടെ എത്തിയിരുന്നു.

വാളയാർ കേസിൽ പുനരന്വേഷണം വേണമെന്നും എം സി ജോസഫൈൻ ആവശ്യപ്പെട്ടു. അതേസമയം ദേശീയ പട്ടികജാതി കമ്മീഷൻ കേസിൽ ഇടപെട്ടു. പ്രോസിക്യൂഷന്റെ ജാഗ്രതാക്കുറവിനെ കുറിച്ചും പോലീസ് വീഴ്ചയെക്കുറിച്ചും കമ്മീഷൻ പരിശോധിക്കും

 

Share this story