കണ്ണൂർ നടുറോഡിൽ ബസ് ജീവനക്കാരുടെ തമ്മിൽത്തല്ലും തെറിവിളിയും

കണ്ണൂർ നടുറോഡിൽ ബസ് ജീവനക്കാരുടെ തമ്മിൽത്തല്ലും തെറിവിളിയും

കണ്ണൂർ പുതിയ തെരുവിൽ നടുറോഡിൽ വെച്ച് ബസ് ജീവനക്കാരുടെ തമ്മിൽത്തല്ല്. സമയത്തെ ചൊല്ലിയായിരുന്നു തർക്കവും തമ്മിൽത്തല്ലും.

പുതിയ തെരു കാട്ടാമ്പള്ളി റൂട്ടിലോടുന്ന കെഎംഎസ് ബസിലെയും എക്‌സോട്ടിക്ക ബസിലെയും ജീവനക്കാർ തമ്മിലായിരുന്നു അടിപിടി.

യാത്രക്കാരെയും നാട്ടുകാരെയും കാഴ്ചയാക്കിയായിരുന്നു രണ്ട് ബസുകാരുടെയും തമ്മിലടി. നടുറോഡാണെന്ന് കൂടി പരിഗണിക്കാതെ തെറിവിളിയും രണ്ട് ബസിലെയും ജീവനക്കാർ തമ്മിലുണ്ടായി.

സംഭവത്തിൽ നാല് ബസ് ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഈ റൂട്ടിൽ ബസ് ജീവനക്കാർ തമ്മിൽ തർക്കവും അടിയും പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്.

Share this story