അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടൽ; ഏതെങ്കിലും പോലീസുകാരന് പരുക്കേറ്റിട്ടുണ്ടോയെന്നും കാനം

അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടൽ; ഏതെങ്കിലും പോലീസുകാരന് പരുക്കേറ്റിട്ടുണ്ടോയെന്നും കാനം

അട്ടപ്പാടി മേലെ മഞ്ചക്കണ്ടി വനത്തിനുള്ളിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടലാണെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. തലയിൽ വെടിയേറ്റത് സൂചിപ്പിക്കുന്നത് ഇതാണെന്നും കാനം പറഞ്ഞു

വ്യാജ ഏറ്റുമുട്ടലുകൾക്കെതിരായ നിലപാടാണ് ഇടതുപാർട്ടികളുടേത്. കേന്ദ്രസർക്കാർ ആവശ്യപ്പെട്ടാലും ചെയ്യാൻ പാടില്ലാത്തതാണ്. മണിവാസകം ആരോഗ്യപ്രശ്‌നങ്ങൾ ഉള്ള ആളാണെന്നാണ് വിവരം. ഏറ്റുമുട്ടലാണെങ്കിൽ ഏതെങ്കിലും പോലീസുകാരന് പരുക്കേറ്റിട്ടുണ്ടോയെന്നും കാനം ചോദിച്ചു

സംഭവത്തിൽ മജിസ്റ്റീരിയിൽ അന്വേഷണം വേണം. ജനങ്ങളെ സത്യാവസ്ഥ അറിയിക്കണമെന്നും കാനം പറഞ്ഞു. അതേസമയം മാവോയിസ്റ്റുകളുടെ പ്രവർത്തന രീതികളോട് യോജിപ്പില്ല. എന്നാൽ ഇവർ ഉയർത്തുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുകയാണ് വേണ്ടത്. വധശിക്ഷ വിധിക്കുന്ന രീതി ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്നും കാനം വ്യക്തമാക്കി

 

Share this story