തീവ്രന്യൂനമർദം ചുഴലിക്കാറ്റായി മാറും; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തീവ്രന്യൂനമർദം ചുഴലിക്കാറ്റായി മാറും; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ലക്ഷദ്വീപിന് സമീപത്തായി രൂപം കൊണ്ട ന്യൂനമർദം തീവ്രന്യൂനമർദമായി മാറിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്

തീവ്ര ന്യൂനമർദം ചുഴലിക്കാറ്റാകാനും സാധ്യതയുണ്ട്. നവംബർ ഒന്നാം തീയതിയോടെയാണ് ന്യൂനമർദം ചുഴലിക്കാറ്റായി മാറുക. കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കടലിൽ പോകുന്നതിന് മത്സ്യത്തൊഴിലാളികൾക്ക് വിലക്ക് ഏർപ്പെടുത്തി.

നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ലക്ഷദ്വീപിൽ രണ്ട് ദിവസം റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ ജില്ലകളിൽ വെള്ളിയാഴ്ച മുതൽ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്.

Share this story