സൗമിനി ജെയ്‌ന്റെ മേയർ സ്ഥാനം തെറിക്കും; പകരം ആരെന്നുള്ള ചർച്ചകൾ സജീവം

സൗമിനി ജെയ്‌ന്റെ മേയർ സ്ഥാനം തെറിക്കും; പകരം ആരെന്നുള്ള ചർച്ചകൾ സജീവം

കൊച്ചി കോർപറേഷൻ മേയർ സ്ഥാനത്ത് നിന്ന് സൗമിനി ജെയ്‌നെ മാറ്റാനുള്ള നീക്കം കോൺഗ്രസിനുള്ളിൽ ശക്തമാകുന്നു. മേയറെ ഉൾപ്പെടെ എല്ലാ ഭരണകക്ഷി അംഗങ്ങളെയും മാറ്റാനാണ് പാർട്ടി തലത്തിലെ നീക്കം. കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ ഇക്കാര്യം നേരിട്ട് സൗമിനിയെ അറിയിക്കും

ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞതും കോർപറേഷൻ നടപടികൾക്കെതിരെ ഹൈക്കോടതി രൂക്ഷ വിമർശനമുയർത്തിയ സാഹചര്യവും ചൂണ്ടിക്കാട്ടിയാണ് നടപടി. സൗമിനിക്കെതിരെ എറണാകുളത്ത് നിന്നുള്ള മുതിർന്ന നേതാക്കൾവരെ പരസ്യ വിമർശനവുമായി രംഗത്തുവന്നിരുന്നു.

സൗമിനി ജെയ്‌നെ ഇന്ന് തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്. സൗമിനി ഇന്ന് തന്നെ രാജി പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. ഇതിനിടെ അടുത്ത മേയർ ആരാകുമെന്ന ചർച്ചയും സജീവമായിട്ടുണ്ട്. ഷൈനി മാത്യു, വി കെ മിനിമോൾ എന്നിവരുടെ പേരുകളാണ് സജീവമായി കേൾക്കുന്നത്. അതേസമയം കെ ആർ പ്രേംകുമാർ ഡെപ്യൂട്ടി മേയറാകാനും സാധ്യതയേറിയിട്ടുണ്ട്.

 

Share this story