മാവോയിസ്റ്റുകളെ വളരാൻ സംസ്ഥാന സർക്കാരും അനുവദിച്ചു; പ്രതിപക്ഷ നേതാവിന്റെ പരാമർശം പ്രതിഷേധാർഹം: എം ടി രമേശ്
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാവോയിസ്റ്റുകളെ മഹത്വവത്കരിക്കുകയാണെന്ന് ബിജെപി നേതാവ് എംടി രമേശ്. ഇത്തരം ശ്രമം പ്രതിഷേധാർഹമാണ്. മാവോയിസ്റ്റുകളെ വളരാൻ സംസ്ഥാന സർക്കാരും അനുവദിച്ചതായി എം ടി രമേശ് പറഞ്ഞു
മാവോയിസ്റ്റുകളെ മഹത്വവത്കരിക്കാനുള്ള ശ്രമങ്ങൾ അപകടകരമാണ്. മാവോയിസ്റ്റുകൾക്ക് അന്താരാഷ്ട്ര ബന്ധമാണുള്ളത്. രാജ്യത്തിന് എതിരായി സായുധ കലാപം ചെയ്യുന്നവരാണ് മാവോയിസ്റ്റുകൾ. ഇവരെ സംബന്ധിച്ച് ചെന്നിത്തലയുടെ അഭിപ്രായമാണോ എഐസിസിക്കുമെന്ന് വ്യക്തമാക്കണം. രാജ്യസുരക്ഷയെ രാഷ്ട്രീയവുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്നും എം ടി രമേശ് പറഞ്ഞു
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
