പാലാരിവട്ടം മേൽപ്പാലം അഴിമതി: പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി

പാലാരിവട്ടം മേൽപ്പാലം അഴിമതി: പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി

പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ പ്രതികളുടെ റിമാൻഡ് കാലാവധി നവംബർ 14 വരെ നീട്ടി. മൂവാറ്റുപുഴ വിജിലൻസ് കോടതിയുടേതാണ് നടപടി. പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി ഒ സൂരജടക്കം മൂന്ന് പ്രതികളുടെയും റിമാൻഡാണ് നീട്ടിയത്.

ഒന്നാം പ്രതിയും കരാർ എംഡിയുമായ സുമിത് ഗോയൽ, റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോർപറേഷൻ അസി. ജനറൽ മാനേജരും രണ്ടാം പ്രതിയുമായ എം ടി തങ്കച്ചൻ, നാലാം പ്രതി ടി ഒ സൂരജ് എന്നിവരുടെ റിമാൻഡ് കാലാവധിയാണ് നീട്ടിയത്. മൂന്നാം പ്രതി ബെന്നി പോളിന് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു

മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ ജാമ്യം നൽകണമെന്നാണ് പ്രതികളുടെ ആവശ്യം. അതേസമയം മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിലായതിനാൽ ജാമ്യം നൽകരുതെന്ന് വിജിലൻസ് വാദിക്കുന്നു

 

Share this story