വാളയാർ കേസ്: സർക്കാർ പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന് കുമ്മനം രാജശേഖരൻ

വാളയാർ കേസ്: സർക്കാർ പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന് കുമ്മനം രാജശേഖരൻ

വാളയാർ കേസിൽ പ്രതികളെ രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന ആരോപണവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. കേസിൽ തെളിവെടുപ്പിനായി വന്ന ദേശീയ ബാലാവകാശ കമ്മീഷൻ അംഗങ്ങൾക്ക് താമസിക്കാനുള്ള സൗകര്യം സർക്കാർ ഒരുക്കിയില്ലെന്നും കുമ്മനം ആരോപിച്ചു

ദേശീയ ബാലാവകാശ കമ്മീഷൻ തെളിവെടുപ്പിന് എത്തിയപ്പോൾ ഉദ്യോഗസ്ഥർ പോലും വിട്ടുനിന്നു. കുട്ടികളുടെ മാതാപിതാക്കളെ തെളിവെടുപ്പിൽ നിന്നും വിട്ടുനിർത്താൻ മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. കേസിൽ സിപിഎമ്മിനും പങ്കുണ്ടെന്നും കുമ്മനം ആരോപിച്ചു.

കേസ് അട്ടിമറിക്കാൻ നിന്ന പോലീസുകാരെ സസ്‌പെൻഡ് ചെയ്യണം. കേസ് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണം. കുറ്റക്കാരെ രക്ഷപ്പെടുത്തുന്ന രീതിയിൽ മുഖ്യമന്ത്രി സംസാരിക്കുന്നത് ശരിയല്ലെന്നും കുമ്മനം പറഞ്ഞു

 

Share this story