മഹാ ചുഴലിക്കാറ്റ് കേരളാ തീരം വിട്ടു; സംസ്ഥാനത്ത് മഴ കുറഞ്ഞേക്കും

മഹാ ചുഴലിക്കാറ്റ് കേരളാ തീരം വിട്ടു; സംസ്ഥാനത്ത് മഴ കുറഞ്ഞേക്കും

അറബിക്കടലിൽ രൂപം കൊണ്ട മഹാ ചുഴലിക്കാറ്റ് കേരളാ തീരം വിട്ടു. ഇതോടെ സംസ്ഥാനത്ത് മഴ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിക്കുന്നത്. നിലവിൽ കേരളത്തിൽ നിന്ന് 500 കിലോമീറ്റർ അകലെ കർണാടക, ഗോവ തീരത്താണ് മഹാ ചുഴലിക്കാറ്റ് വീശിയടിക്കുന്നത്.

മഹാ ഇന്ന് കൂടുതൽ ശക്തിയാർജിച്ച് ഒമാൻ തീരത്തേക്ക് പോകും. ഇന്ന് ഉഡുപ്പി, പനാജി മേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയിലാണ് കാറ്റിന്റെ സഞ്ചാരം.

മഹാ തീരത്ത് നിന്ന് അകന്നെങ്കിലും കേരളത്തിലെ തീരമേഖലയിലും മലയോര മേഖലയിലും ചിലനേരങ്ങളിൽ ശക്തമായ കാറ്റുവീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ പറയുന്നു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ലക്ഷദ്വീപിൽ റെഡ് അലർട്ടും നൽകിയിട്ടുണ്ട്.

 

Share this story