മാവോയിസ്റ്റുകളുടെ കൊലപാതകം: ലഘുലേഖകൾ വിതരണം ചെയ്ത യുവാക്കൾ കോഴിക്കോട് അറസ്റ്റിൽ

മാവോയിസ്റ്റുകളുടെ കൊലപാതകം: ലഘുലേഖകൾ വിതരണം ചെയ്ത യുവാക്കൾ കോഴിക്കോട് അറസ്റ്റിൽ

കോഴിക്കോട് മാവോയിസ്റ്റ് ലഘുലേഖകൾ വിതരണം ചെയ്ത രണ്ട് യുവാക്കൾ അറസ്റ്റിൽ. അലൈൻ ഷുഹൈബ്, താഹ ഫസൽ എന്നിവരാണ് അറസ്റ്റിലായത്. പന്തീരങ്കാവിൽ നിന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അറസ്റ്റ്.

യു എ പി എ നിയമം ചുമത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി ലഘുലേഖകൾ ഇവരിൽ നിന്ന് പിടിച്ചെടുത്തു. കണ്ണൂർ സർവകലാശാലാ നിയമവിദ്യാർഥികളാണ് ഇരുവരും.

നിരോധിത ഇടതുപക്ഷ സംഘടനയുമായി ബന്ധമുള്ളവരാണ് ഇവരെന്ന് പോലീസ് പറയുന്നു. പാലക്കാട് മഞ്ചക്കണ്ടി ഏറ്റുമുട്ടൽ കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് ഇവർ ലഘുലേഖകൾ വിതരണം ചെയ്തത്.

Share this story