ലഘുലേഖ കണ്ടെടുത്തതു കൊണ്ട് മാത്രം യുഎപിഎ ചുമത്താനാകില്ലെന്ന് യുഎപിഎ സമിതി അധ്യക്ഷൻ

ലഘുലേഖ കണ്ടെടുത്തതു കൊണ്ട് മാത്രം യുഎപിഎ ചുമത്താനാകില്ലെന്ന് യുഎപിഎ സമിതി അധ്യക്ഷൻ

ലഘു ലേഖകൾ കണ്ടെടുത്തതു കൊണ്ട് മാത്രം യുഎപിഎ ചുമത്താനാകില്ലെന്ന് യുഎപിഎ സമിതി അധ്യക്ഷൻ ജസ്റ്റിസ് പി എസ് ഗോപിനാഥൻ. തെളിവുകളുണ്ടെങ്കിൽ മാത്രമേ യുഎപിഎ നിലനിൽക്കു. നിരവധി കേസുകളിൽ തെളിവുകളുടെ അഭാവത്തിൽ സമിതി യുഎപിഎക്ക് അനുമതി നിഷേധിച്ചിട്ടുണ്ടെന്നും ജസ്റ്റിസ് ഗോപിനാഥൻ പറഞ്ഞു

അടുത്തകാലത്ത് 13 കേസുകൾ സമിതിക്ക് മുമ്പാകേ വന്നു. അതിൽ 9 കേസുകൾക്ക് വിചാരണ അനുമതി നിഷേധിച്ചതായും ജസ്റ്റിസ് ഗോപിനാഥൻ വ്യക്തമാക്കി. സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ കേസുകളിൽ യുഎപിഎ ചുമത്തിയിരുന്നതെന്നും ജസ്റ്റിസ് ഗോപിനാഥൻ പറഞ്ഞു

കോഴിക്കോട് രണ്ട് വിദ്യാർഥികളെ മാവോയിസ്റ്റ് ലഘുലേഖ കൈവശം വെച്ചെന്ന് ആരോപിച്ച് യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സിപിഎം പ്രവർത്തകരായ ഇവർക്കെതിരെ യുഎപിഎ ചുമത്തിയതിൽ വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മാധ്യമങ്ങൾ യുഎപിഎ സമിതി അധ്യക്ഷന്റെ പ്രതികരണം തേടിയത്.

Share this story