മാവോയിസ്റ്റ് ബന്ധമുള്ളവരുടെ അറസ്റ്റ്: പ്രതികൾക്ക് ആശയവിനിമയത്തിന് കോഡ് ഭാഷ, പോലീസിന്റെ കൂടുതൽ വെളിപ്പെടുത്തലുകൾ

മാവോയിസ്റ്റ് ബന്ധമുള്ളവരുടെ അറസ്റ്റ്: പ്രതികൾക്ക് ആശയവിനിമയത്തിന് കോഡ് ഭാഷ, പോലീസിന്റെ കൂടുതൽ വെളിപ്പെടുത്തലുകൾ

കോഴിക്കോട് മാവോയിസ്റ്റ് ലഘുലേഖകൾ വിതരണം ചെയ്ത കേസിൽ പിടിയിലായ യുവാക്കൾക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി പോലീസ്. അറസ്റ്റിലായവർ സിപിഐ മാവോയിസ്റ്റ് പ്രവർത്തകരാണ്. അറസ്റ്റിലായ താഹയും അലനും മാവോയിസ്റ്റ് പ്രതിഷേധ യോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഇത് വ്യക്തമാക്കുന്ന മിനുട്‌സുകൾ ലഭിച്ചെന്നും പോലീസ് പറഞ്ഞു

വയനാടും പാലക്കാടും എറണാകുളത്തുമാണ് ഇവർ പങ്കെടുത്ത യോഗങ്ങൾ നടന്നത്. സായുധ പോരാട്ടം നടത്തേണ്ടത് എങ്ങനെയെന്നുള്ള പുസ്തകങ്ങളും ഇവരുടെ പക്കൽ നിന്ന് ലഭിച്ചു. കൂടാതെ ആശയവിനിമയത്തിന് കോഡുഭാഷയാണ് പ്രതികൾ ഉപയോഗിക്കുന്നതെന്നും പോലീസ് ആരോപിക്കുന്നു.

മാവോയിസ്റ്റ് അംഗങ്ങളുമായുള്ള ആശയവിനിമയം കോഡ് ഭാഷ ഉപയോഗിച്ചാണ്. കോഡുഭാഷയിലുള്ള നോട്ടുബുക്കുകൾ താഹയുടെ വീട്ടിൽ നിന്നും ലഭിച്ചതായും പോലീസ് പറഞ്ഞു.

 

Share this story