ശബരിമലയിൽ വൻ വരുമാന നഷ്ടം; 100 കോടി തിരുവിതാംകൂർ ദേവസ്വം ബോർഡിന് നൽകിയെന്നും മന്ത്രി

ശബരിമലയിൽ വൻ വരുമാന നഷ്ടം; 100 കോടി തിരുവിതാംകൂർ ദേവസ്വം ബോർഡിന് നൽകിയെന്നും മന്ത്രി

ശബരിമലയിൽ വൻ വരുമാന നഷ്ടമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് ശബരിമലയിലെ വരുമാനനഷ്ടവും കാരണമാണ്.

വരുന്ന മാസങ്ങളിൽ ജീവനക്കാർക്ക് പെൻഷനും ശമ്പളവും അടക്കമുള്ള ആനുകൂല്യങ്ങൾ നൽകാനുള്ള തുക തികയാത്ത സാഹചര്യമുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. ശബരിമലയിലെ വരുമാനത്തിൽ നിന്നും ഒരു രൂപ പോലും സർക്കാർ എടുക്കുന്നില്ല. കാണിക്ക ചലഞ്ച് പോലുള്ള കുപ്രചാരണങ്ങൾ തള്ളിക്കളയണമെന്നും മന്ത്രി ആവശ്യപ്പെട്ടു

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 100 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. ആദ്യഘട്ടമെന്ന നിലയിൽ 30 കോടി കൈമാറിയതായും മന്ത്രി പറഞ്ഞു.

 

Share this story