ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ശോഭാ സുരേന്ദ്രനെയും പരിഗണിക്കുന്നു

ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ശോഭാ സുരേന്ദ്രനെയും പരിഗണിക്കുന്നു

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രനെയും പരിഗണിക്കുന്നതായി സൂചന. പി എസ് ശ്രീധരൻ പിള്ള മിസോറാം ഗവർണർ സ്ഥാനത്തേക്ക് ചുമതല ലഭിച്ച പോയതോടെയാണ് അധ്യക്ഷ പദവിയിൽ ഒഴിവ് വന്നത്.

ശോഭാ സുരേന്ദ്രനെ കൂടാതെ സുരേഷ് ഗോപി, കെ സുരേന്ദ്രൻ എന്നിവരുടെ പേരുകളും അധ്യക്ഷ സ്ഥാനത്തേക്ക് പറഞ്ഞു കേൾക്കുന്നുണ്ട്. എന്നാൽ ഒരു വനിത അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ.

കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാന അധ്യക്ഷ പദം അല്ലെങ്കിൽ കേന്ദ്രമന്ത്രിസ്ഥാനം എന്നീ വാഗ്ദാനങ്ങളാണ് അമിത് ഷാ സുരേഷ് ഗോപിക്ക് മുന്നിൽ വെച്ചത്.

കെ സുരേന്ദ്രനോടും കേന്ദ്ര നേതൃത്വത്തിന് താത്പര്യമുണ്ട്. സുരേന്ദ്രന്റെ കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിൽ തന്നെയാണ് എതിർപ്പുയരുക. പാർട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങളും സുരേന്ദ്രന് ഗുണകരമല്ല.

Share this story