ഐപിഎസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തി ഒളിവിൽ പോയ വിപിൻ കാർത്തിക് പിടിയിൽ

ഐപിഎസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തി ഒളിവിൽ പോയ വിപിൻ കാർത്തിക് പിടിയിൽ

ഐപിഎസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് സാമ്പത്തിക തട്ടിപ്പ് നടത്തിയ വിപിൻ കാർത്തിക് പിടിയിലായി. ഒളിവിലായിരുന്ന വിപിനെ പാലക്കാട് ചിറ്റൂരിൽ വെച്ചാണ് പോലീസ് പിടികൂടിയത്. കേസിൽ വിപിന്റെ അമ്മ ശ്യാമളയെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ ഇപ്പോൾ റിമാൻഡിലാണ്. വിപിനെ ഗുരുവായൂർ ടെംപിൾ പോലീസ് സ്‌റ്റേഷനിൽ എത്തിച്ചു

ഐഎപിഎസുകാരനാണെന്ന് പറഞ്ഞ് വിപിനും ശ്യാമളയും ചേർന്ന് വിവിധ ബാങ്കുകളിൽ നിന്നായി രണ്ട് കോടിയോളം രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയിട്ടുണ്ട്. വ്യാജ ശമ്പള സർട്ടിഫിക്കറ്റ് കാണിച്ചായിരുന്നു തട്ടിപ്പ്. തട്ടിയെടുത്ത പണം കൊണ്ട് 12ലധികം ആഡംബര കാറുകൾ വാങ്ങുകയും ഇത് മറിച്ചുവിറ്റ് പണമുണ്ടാക്കുകയും ചെയ്തു

തലശ്ശേരിയിലും കോഴിക്കോടും വീടുകളും ഗുരുവായൂരിൽ ഫ്‌ളാറ്റും ഇവർ വാങ്ങി. ഒരു ബാങ്കിൽ നിന്ന് വായ്പയെടുത്തതിന്റെ തിരിച്ചടവുകൾ പൂർത്തിയാക്കിയ രേഖകൾ വ്യാജമായി തയ്യാറാക്കി ഇത് നൽകിയാണ് അടുത്ത ബാങ്കിൽ നിന്നും വായ്പ എടുക്കുക.

വ്യാജ ഐപിഎസ്, വിപിൻ കാർത്തിക്‌

Share this story