മാധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച വനിതാ പോലീസുദ്യോഗസ്ഥക്ക് മാനസികാസ്വാസ്ഥ്യമെന്ന് പോലീസ്

മാധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച വനിതാ പോലീസുദ്യോഗസ്ഥക്ക് മാനസികാസ്വാസ്ഥ്യമെന്ന് പോലീസ്

തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച വനിതാ പോലീസുദ്യോഗസ്ഥക്ക് മാനസികാസ്വാസ്ഥ്യമെന്ന് പോലീസ്. അസുഖത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു ഇവർ. തിരികെ ജോലിയിൽ പ്രശ്‌നങ്ങളൊന്നും ഇല്ലാതിരുന്നതിനാലാണ് നിയമസഭക്ക് മുന്നിൽ ജോലിക്ക് നിയോഗിച്ചതെന്ന് കമ്മീഷണറുടെ ഓഫീസ് അറിയിച്ചു.

വീണ്ടും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ജയ് ഹിന്ദ് ടിവിയുടെ ക്യാമറാമാനെയാണ് ഇവർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതും ക്യാമറ നശിപ്പിക്കാൻ നോക്കിയതും. മർദനത്തിൽ പരുക്കേറ്റ ക്യാമറമാൻ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്

നിയമസഭാ സമ്മേളനം റിപ്പോർട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം. ഒപ്പമുള്ളവർ പിടിച്ചുമാറ്റാൻ ശ്രമിച്ചിട്ടും വനിതാ ഉദ്യോഗസ്ഥ പിന്തിരിഞ്ഞിരുന്നില്ല. സംഭവത്തിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും പോലീസിലും ചാനൽ അധികൃതർ പരാതി നൽകിയിരുന്നു

Share this story