അലനും താഹയും ഇന്ന് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകും

അലനും താഹയും ഇന്ന് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകും

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരങ്കാവിൽ നിന്നും യുഎപിഎ ചുമത്തി അറസ്റ്റിലായ അലൻ ഷുഹൈബും താഹ ഫൈസലും ഇന്ന് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകും. കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.

പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കീഴ്‌ക്കോടതി ജാമ്യാപേക്ഷ തള്ളിയത്. യുഎപിഎ നിലനിൽക്കുന്നതിനാൽ ജാമ്യം നൽകാനാകില്ലെന്നും കോടതി പറഞ്ഞിരുന്നു.

എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്ന് പ്രതികൾ പറയുന്നു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനായി അന്വേഷണ സംഘം അപേക്ഷ നൽകിയിട്ടുണ്ട്. പ്രതികളെ കോഴിക്കോട് ജില്ലാ ജയിലിൽ നിന്ന് മാറ്റണമെന്ന് ജയിൽ സൂപ്രണ്ട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജയിൽ വകുപ്പ് മേധാവി ഇത് തള്ളുകയായിരുന്നു

 

Share this story