കെപിസിസി ഭാരവാഹികളെ ഒരുമിച്ച് പ്രഖ്യാപിക്കില്ല; ഘട്ടംഘട്ടമായി പ്രഖ്യാപിക്കാൻ സാധ്യത

കെപിസിസി ഭാരവാഹികളെ ഒരുമിച്ച് പ്രഖ്യാപിക്കില്ല; ഘട്ടംഘട്ടമായി പ്രഖ്യാപിക്കാൻ സാധ്യത

പുതിയ കെപിസിസി ഭാരവാഹികളെ ഒരുമിച്ച് പ്രഖ്യാപിക്കില്ല. ജംബോ പട്ടികയാണെന്ന ആക്ഷേപമുയർന്ന സാഹചര്യത്തിലാണ് ഘട്ടംഘട്ടമായി ഭാരവാഹികളെ പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്.

ജനറൽ സെക്രട്ടറിമാർ, വർക്കിംഗ് പ്രസിഡന്റുമാർ, ഖജാൻജി എന്നിവരെയാകും ആദ്യ ഘട്ടത്തിൽ പ്രഖ്യാപിക്കുക. 126 പേരുടെ പട്ടികയുമായാണ് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഹൈക്കമാൻഡിനെ സമീപിച്ചത്. ജംബോ പട്ടികയാണെന്ന് ആക്ഷേപമുയർന്നതിനെ തുടർന്നാണ് അന്തിമ തീരുമാനമെടുക്കാൻ മുല്ലപ്പള്ളി രാമചന്ദ്രന് കഴിയാതെ വന്നത്.

30 ജനറൽ സെക്രട്ടറിമാരെയും അഞ്ച് വർക്കിംഗ് പ്രസിഡന്റുമാരെയും ഖജാൻജിയെയും മാത്രം പ്രഖ്യാപിക്കാനാണ് തീരുമാനം. ഇന്ന് വൈകിട്ടോ തിങ്കളാഴ്ചയോ പട്ടിക എഐസിസി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

കെപിസിസി സെക്രട്ടറിമാരെ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമോ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമോ പ്രഖ്യാപിക്കാനാണ് സാധ്യത.

 

Share this story