മഹാരാഷ്ട്രയിൽ ശിവസേനയുടെ മുഖ്യമന്ത്രി തന്നെ അധികാരത്തിലെത്തും; ബിജെപിയെ വെല്ലുവിളിച്ച് ഉദ്ദവ് താക്കറെ

മഹാരാഷ്ട്രയിൽ ശിവസേനയുടെ മുഖ്യമന്ത്രി തന്നെ അധികാരത്തിലെത്തും; ബിജെപിയെ വെല്ലുവിളിച്ച് ഉദ്ദവ് താക്കറെ

മഹാരാഷ്ട്രയിൽ ശിവസേനയുടെ മുഖ്യമന്ത്രി തന്നെ അധികാരത്തിലെത്തുമെന്ന് ശിവസേനാ മേധാവി ഉദ്ദവ് താക്കറെ. ശിവസേന എംഎൽഎമാർ താമസിക്കുന്ന റിസോർട്ടിലെത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാരാഷ്ട്രയിൽ കാലങ്ങളായി മറ്റ് പാർട്ടിക്കാർ ഭരിക്കുന്നു. ഇനിയാ പല്ലക്ക് ശിവസേനക്കുള്ളതാണ്. ഒരു ശിവ സൈനിക ഇത്തവണ പല്ലക്കലിരിക്കുമെന്നായിരുന്നു ഉദ്ദവിന്റെ വാക്കുകൾ

സർക്കാർ രൂപീകരണത്തിന് ശിവസേനക്ക് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാജസ്ഥാനിലെ റിസോർട്ടിൽ താമസിക്കുന്ന 44 എംഎൽഎമാരും ഒറ്റക്കെട്ടായാണ് ശിവസേനക്ക് പിന്തുണ അറിയിച്ചത്.

മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുന ഖാർഗെ രാജസ്ഥാനിലെത്തി എംഎൽഎമാരെ കണ്ടിരുന്നു. തിങ്കളാഴ്ച രാത്രി എട്ട് മണിക്ക് മുമ്പായി സഭയിൽ ഭൂരിപക്ഷം തെളിയിക്കാനാണ് ബിജെപിക്ക് ഗവർണർ നൽകിയിരിക്കുന്ന നിർദേശം

 

Share this story