കാണാതായ വിദ്യാർഥി കോളജിൽ തൂങ്ങിമരിച്ച നിലയിൽ; കഞ്ചാവ് മാഫിയയുടെ ഭീഷണിയുണ്ടായിരുന്നതായി സുഹൃത്തുക്കൾ

കാണാതായ വിദ്യാർഥി കോളജിൽ തൂങ്ങിമരിച്ച നിലയിൽ; കഞ്ചാവ് മാഫിയയുടെ ഭീഷണിയുണ്ടായിരുന്നതായി സുഹൃത്തുക്കൾ

തിരുവനന്തപുരം സിഇടി ക്യാമ്പസിൽ നിന്നും കാണാതായ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. സിവിൽ എൻജിനീയറിംഗ് ഡിപ്പാർട്ട്‌മെന്റിന്റെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നെയ്യാറ്റിൻകര സ്വദേശിയായ രതീഷ് കുമാറാണ് മരിച്ചത്.

രതീഷിന് കഞ്ചാവ് മാഫിയയുടെ ഭീഷണിയുണ്ടായിരുന്നതായി സുഹൃത്തുക്കൾ ആരോപിക്കുന്നു. കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടായിരുന്നവർ രതീഷിനെ മർദിച്ചിരുന്നതായും പരാതി നൽകിയിട്ടും പോലീസ് നടപടിയെടുത്തില്ലെന്നും ഇവർ കുറ്റപ്പെടുത്തി.

നെയ്യാറ്റിൻകര സ്വദേശിയായിരുന്ന രതീഷ് കഞ്ചാവ് വിൽപ്പനയെക്കുറിച്ചും മാഫിയയെക്കുറിച്ചും എക്‌സൈസിന് വിവരം നൽകിയിരുന്നു. ഇതാണ് പകയ്ക്ക് കാരണം. മകന്റെ മരണത്തിൽ സംശയമുണ്ടെന്ന് അമ്മ ഗിരിജയും ആരോപിച്ചു.

 

Share this story