മരടിലെ ഫ്‌ളാറ്റുകൾ ജനുവരി 11, 12 തീയതികളിലായി പൊളിക്കും; കെട്ടിടം തകർക്കുക സ്‌ഫോടനത്തിലൂടെ

മരടിലെ ഫ്‌ളാറ്റുകൾ ജനുവരി 11, 12 തീയതികളിലായി പൊളിക്കും; കെട്ടിടം തകർക്കുക സ്‌ഫോടനത്തിലൂടെ

മരടിലെ വിവാദ ഫ്‌ളാറ്റുകൾ ജനുവരി 11, 12 തീയതികളിലായി പൊളിച്ചുകളയാൻ തീരുമാനം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീയതി നിശ്ചയിച്ചത്. സ്‌ഫോടനത്തിലൂടെയാകും കെട്ടിടങ്ങൾ പൊളിച്ചുനീക്കുക

ആൽഫ വെഞ്ചേഴ്‌സിന്റെ രണ്ട് കെട്ടിടങ്ങളും ഹോളി ഫെയ്ത്തിന്റെ കെട്ടിടവുമാണ് ജനുവരി 11ന് പൊളിക്കുക. ജനുവരി 12ന് ഗോൾഡൻ കായലോരം, ജെയിൻ കോറൽകോവ് എന്നീ ഫ്‌ളാറ്റുകളും പൊളിച്ചുനീക്കും. സ്‌ഫോടനത്തിനായി എത്ര സ്‌ഫോടകവസ്തുക്കൾ ശേഖരിക്കണമെന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും.

കെട്ടിടങ്ങളിൽ ഹോളി ഫെയ്ത്ത് ഫ്‌ളാറ്റിനാണ് ഏറ്റവുമുയരമുള്ളത്. 19 നില കെട്ടിടമാണിത്. ആൽഫാ സെറിൻ ഇരട്ട കെട്ടിടങ്ങളാണ് ഓരോന്നിനും 16 നിലകൾ വീതമുണ്ട്. ആദ്യ ദിനത്തിൽ തന്നെ വലിയ ഫ്‌ളാറ്റുകൾ തന്നെ പൊളിച്ചുനീക്കാനാണ് തീരുമാനം

ജനുവരി 9ന് മുമ്പ് ഫ്‌ളാറ്റുകൾ പൊളിച്ചുനീക്കി റിപ്പോർട്ട് നൽകാനാണ് സുപ്രീം കോടതി ഉത്തരവ്. എന്നാൽ മൂന്ന് ദിവസം കൂടി നീട്ടിയെടുത്തതിന്റെ സാഹചര്യങ്ങൾ സുപ്രീം കോടതിയെ അറിയിക്കും. കെട്ടിടങ്ങൾ പൊളിക്കുന്നതിന് മുമ്പായി ഫ്‌ളാറ്റുകൾക്ക് 200 മീറ്റർ ചുറ്റുവട്ടത്തിൽ താമസിക്കുന്നവരെ ഒഴിപ്പിക്കും. ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തും. പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാൻ പ്രത്യേക യോഗം സബ് കലക്ടർ വിളിക്കും

 

Share this story