കൊച്ചിയിലെ റോഡുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നന്നാക്കണമെന്ന് ഹൈക്കോടതി

കൊച്ചിയിലെ റോഡുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നന്നാക്കണമെന്ന് ഹൈക്കോടതി

കൊച്ചി നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥക്കെതിരെ ഹൈക്കോടതി. റോഡുകൾ യുദ്ധകാലടിസ്ഥാനത്തിൽ നന്നാക്കണമെന്നും ഈ മാസം 15നകം റോഡുകൾ നന്നാക്കാൻ നടപടിയെടുക്കാനും കൊച്ചി നഗരസഭക്കും ജിസിഡിഎക്കും ഹൈക്കോടതി നിർദേശം നൽകി

നവംബർ 15നകം റോഡുകൾ നന്നാക്കാൻ നടപടിയുണ്ടായില്ലെങ്കിൽ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തും. റോഡുകൾ നന്നാക്കാൻ അമേരിക്കയിൽ നിന്ന് ആളെ കൊണ്ടുവരണോയെന്നും കോടതി ചോദിച്ചു

റോഡുകളുടെ ശോചനീയാവസ്ഥയിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഈ കേസിലാണ് റോഡുകളുടെ ചുമതലയുള്ള നഗരസഭക്കും ജി സി ഡി എക്കും ഹൈക്കോടതി കർശന നിർദേശം നൽകിയിരിക്കുന്നത്.

Share this story