ക്ലബ് ഷമീറിയൻസ് ഫൗണ്ടേഷൻ സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനം നവംബർ 16ന്

ക്ലബ് ഷമീറിയൻസ് ഫൗണ്ടേഷൻ സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനം നവംബർ 16ന്

കൊടുവള്ളി: ഷമീർ, സമീർ തുടങ്ങി പേരുകളിൽ അറിയപ്പെടുന്നവരുടെ സൗഹൃദ കൂട്ടായ്മയായ ക്ലബ് ഷമീറിയൻസ് ഫൗണ്ടേഷൻ സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനം നവംബർ 16ന് ശനിയാഴ്ച 4 മണിക്ക് കൊടുവള്ളിയിൽ നടക്കും. പട്ടുറുമാൽ റിയാലിറ്റി ഷോ വിന്നർ ഷമീർ ചാവക്കാട് ഉദ്ഘാടനം നിർവ്വഹിക്കും. കൊടുവള്ളി സിഐ ചന്ദ്രമോഹനൻ മുഖ്യാതിഥിയാവും.

ക്ലബ് ഷമീറിയൻസ് ഫൗണ്ടേഷൻ സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനം നവംബർ 16ന്
ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ ഓഫീസ് സന്ദർശിച്ചപ്പോൾ

2018 ഓഗസ്റ്റ് 31നാണ് ഈ കൂട്ടായ്മക്ക് തുടക്കം കുറിച്ചത്. നവമാധ്യമങ്ങളുടെ ഇടപെടലുകളുടെ ഫലമായി ഇന്ന് 3000ത്തിലധികം ആളുകൾ ഈ കൂട്ടായ്മയുടെ ഭാഗമാണ്. കേരളത്തിലെ 14 ജില്ലകളിലും ചാപ്റ്ററുകൾ രൂപീകരിച്ചിട്ടുണ്ട്.

ക്ലബ് ഷമീറിയൻസ് ഫൗണ്ടേഷൻ സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനം നവംബർ 16ന്

ഗൾഫ് നാടുകളിലും ചാപ്റ്ററുകളുടെ രൂപീകരണം നടന്നുവരികയാണ്. അംഗങ്ങൾക്കിടയിലെ സൗഹൃദം വളർത്തുക, ജീവകാരുണ്യ സാമൂഹിക വിഷയങ്ങളിൽ ഇടപെട്ട് മുന്നോട്ട് പോവുക എന്നുള്ളതാണ് സംഘടനയുടെ ലക്ഷ്യം. ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ കഴിഞ്ഞ ദിവസം ഓഫീസ് സന്ദർശിച്ചു.

Share this story