നാളെ ശബരിമലയിൽ എത്തുമെന്ന് തൃപ്തി ദേശായി; എന്തുസംഭവിച്ചാലും ഉത്തരവാദിത്വം സംസ്ഥാന സർക്കാരിന്

നാളെ ശബരിമലയിൽ എത്തുമെന്ന് തൃപ്തി ദേശായി; എന്തുസംഭവിച്ചാലും ഉത്തരവാദിത്വം സംസ്ഥാന സർക്കാരിന്

ശബരിമല സന്ദർശനത്തിനായി നാളെ കേരളത്തിൽ എത്തുമെന്ന് തൃപ്തി ദേശായി. യുവതി പ്രവേശനം അനുവദിച്ച സുപ്രീം കോടതിയുടെ വിധിപകർപ്പ് തന്റെ പക്കലുണ്ട്. വിധിക്ക് സ്റ്റേ അനുവദിച്ചിട്ടില്ല. അതിനാൽ ശബരിമല സന്ദർശിക്കും.

ശബരിമലയിൽ പ്രവേശിക്കണമെങ്കിൽ യുവതികൾ കോടതി ഉത്തരവുമായി വരണമെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. എന്റെ കയ്യിൽ വിധി പകർപ്പുണ്ട്. നാളെ ഞാൻ ശബരിമലയിലേക്ക് എത്തും. എന്ത് സംഭവിച്ചാലും ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണ്.

വിധി നടപ്പാക്കരുതെന്ന് പറയുന്ന ആളുകൾ ആക്രമിക്കാൻ സാധ്യതയുള്ളതിനാൽ സംരക്ഷണം നൽകേണ്ടതാണ്. 2018ലെ വിധി നിലനിൽക്കുന്നുവെന്ന് വ്യക്തമാണ്. എന്നാൽ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും സ്വീകരിച്ച നിലപാട് അംഗീകകരിക്കാനാകില്ലെന്നും തൃപ്തി ദേശായി പറഞ്ഞു

 

Share this story