നഗര മാവോയിസ്റ്റുകളെന്ന് അലനും താഹയും സമ്മതിച്ചതായി പോലീസ്; മൂന്നാമനെ കുറിച്ചും നിർണായക വിവരം ലഭിച്ചു

നഗര മാവോയിസ്റ്റുകളെന്ന് അലനും താഹയും സമ്മതിച്ചതായി പോലീസ്; മൂന്നാമനെ കുറിച്ചും നിർണായക വിവരം ലഭിച്ചു

 

കോഴിക്കോട് പന്തീരങ്കാവിൽ നിന്ന് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത താഹ ഫസലും അലൻ ഷുഹൈബും നഗര മാവോയിസ്റ്റുകളാണെന്ന് സമ്മതിച്ചതായി അന്വേഷണസംഘം. എൻ ഐ എയുടെ ചോദ്യം ചെയ്യലിൽ ഇവരുടെ സംഘത്തിലെ മൂന്നാമനെ കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.

കേന്ദ്ര ഇന്റലിജൻസ് വിഭാഗവും പ്രതികളെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനോട് പ്രതികൾ സഹകരിച്ചില്ലെങ്കിലും ഡിജിറ്റൽ തെളിവുകൾ നിരത്തിയപ്പോൾ നഗര മാവോയിസ്റ്റുകളാണെന്ന് സമ്മതിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

നാളെ ഇരുവരുടെയും കസ്റ്റഡി കാലാവധി അവസാനിക്കുകയാണ്. ഇരുവരുടെയും ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. യുഎപിഎ നിലനിൽക്കുന്നതിനാൽ ജാമ്യം നൽകാനാകില്ലെന്ന് കീഴ്‌ക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു

 

Share this story