കൊലപാതക കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ; മരിച്ചത് വിധി വരുന്ന ദിവസം

കൊലപാതക കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ; മരിച്ചത് വിധി വരുന്ന ദിവസം

കൊല്ലം ഓയൂരിൽ കൊലപാതക കേസിലെ ഒന്നാം പ്രതി വിധി പ്രഖ്യാപിക്കാനിരുന്ന ദിവസം തന്നെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. മീയണ്ണൂർ ചെപ്രമുക്കിൽ നജീം മൻസിലിൽ നജീമാണ് ഇന്നലെ പുലർച്ചെയോടെ തൂങ്ങിമരിച്ചത്.

അമ്പലംകുന്ന് രേഖാലയത്തിൽ രഞ്ജിത്തിനെ 2004 ഡിസംബറിൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്നു. കേസിലെ മറ്റ് പ്രതികളെ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു. കൊലപാതകത്തിന് ശേഷം ഗൾഫിലേക്ക് കടന്ന നജീം ഏറെക്കാലത്തിന് ശേഷമാണ് പിടിയിലായത്.

അതിക്രൂരമായാണ് രഞ്ജിത്തിനെ പ്രതികൾ കൊലപ്പെടുത്തിയത്. ശരീരത്തിൽ അമ്പതിലേറെ തവണ വെട്ടുകയും ഇരുപത്തഞ്ചോളം തവണ കുത്തും ഏൽപ്പിച്ചിരുന്നു. പുറമെ ഒരു കൈ വെട്ടിമാറ്റുകയും ചെയ്തു

Share this story