പൊന്നാനിയിൽ ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ മൂന്ന് പേർ മരിച്ചു

പൊന്നാനിയിൽ ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ മൂന്ന് പേർ മരിച്ചു

മലപ്പുറം പൊന്നാനി കുണ്ടുകടവിൽ ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. കാർ യാത്രക്കാരായ ബി പി അങ്ങാടി സ്വദേശികളാണ് മരിച്ചത്.

ചിറയിൽ അഹമ്മദ് ഫൈസൽ, നൗഫൽ, സുബൈദ എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന നൗഷാദ് എന്നയാളെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പാലപ്പെട്ടിയിലെ ബന്ധുവീട്ടിൽ പോയി വരുമ്പോഴാണ് ഇവർ അപകടത്തിൽപ്പെട്ടത്. പുറങ്ങ് റോഡിൽ പുളിക്കടവ് ജംഗ്ഷനിൽ വെച്ചാണ് അപകടമുണ്ടായത്

Share this story