ഇത്തവണ ആശങ്കകളില്ലാത്ത മണ്ഡലകാലം; മുഖ്യമന്ത്രി പറഞ്ഞതാണ് തന്റെയും നിലപാടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ഇത്തവണ ആശങ്കകളില്ലാത്ത മണ്ഡലകാലം; മുഖ്യമന്ത്രി പറഞ്ഞതാണ് തന്റെയും നിലപാടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ശബരിമല യുവതി പ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി പറഞ്ഞതാണ് തന്റെയും നിലപാടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആശങ്കകളില്ലാത്ത മണ്ഡലകാലമാണ് ഇത്തവണത്തേത്ത്. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യാനായി വിളിച്ച യോഗത്തിനെത്തിയതായിരുന്നു മന്ത്രി

ശബരിമല ദർശനത്തിനെത്തിയ യുവതികളെ പമ്പയിൽ നിന്ന് തിരിച്ചയച്ചതിനെ കുറിച്ച് അറിയില്ലെന്നും കടകംപള്ളി പറഞ്ഞു. ദേവസ്വം ബോർഡിന് ഉണ്ടായിരിക്കുന്ന സാമ്പത്തിക ബാധ്യത ഇത്തവണ ഭക്തരിൽ നിന്ന് ലഭിക്കുന്ന നടവരവിൽ കൂടി പരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു

ഭക്തരുടെ വാഹനങ്ങൾ ഇത്തവണ മുതൽ പമ്പയിലേക്ക് കടത്തിവിടുമെന്നും മന്ത്രി അറിയിച്ചു. നിലയ്ക്കൽ-പമ്പ സർവീസിനായി 200 കെ എസ് ആർ ടി സി ബസുകളാണ് ഉപയോഗിക്കുന്നത്. ഇവയിൽ കണ്ടക്ടർമാർ ഉണ്ടാകും. കഴിഞ്ഞ തവണ ടിക്കറ്റ് എടുക്കേണ്ടിയിരുന്നത് കൗണ്ടറിൽ നിന്നായിരുന്നു. ഇത് ഭക്തരെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു

Share this story