യുഎപിഎ അറസ്റ്റ്: അലന്റെയും താഹയുടെയും ഒപ്പമുണ്ടായിരുന്ന മൂന്നാമനെ തിരിച്ചറിഞ്ഞു

യുഎപിഎ അറസ്റ്റ്: അലന്റെയും താഹയുടെയും ഒപ്പമുണ്ടായിരുന്ന മൂന്നാമനെ തിരിച്ചറിഞ്ഞു

കോഴിക്കോട് പന്തീരങ്കാവിൽ നിന്നും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലൻ ഷുഹൈബിന്റെയും താഹ ഫസലിനുമൊപ്പം ഉണ്ടായിരുന്ന മൂന്നാമനെയും പോലീസ് തിരിച്ചറിഞ്ഞു. അലനെയും താഹയെയും അറസ്റ്റ് ചെയ്യുന്ന സമയത്ത് ഇയാൾ ഓടിപ്പോകുകയായിരുന്നു.

മലപ്പുറം സ്വദേശിയായ ഉസ്മാനാണ് ഇരുവർക്കുമൊപ്പമുണ്ടായിരുന്നതെന്ന് പോലീസ് പറയുന്നു. നിരവധി കേസുകളിലെ പ്രതിയാണ് ഉസ്മാൻ. ഇയാൾ ഓടി രക്ഷപ്പെടുന്നതിനിടെ ബാഗ് പോലീസിന് ലഭിച്ചിരുന്നു

ഉസ്മാന്റെ ബാഗിൽ നിന്നുമാണ് മാവോയിസ്റ്റ് ബന്ധം വ്യക്തമാകുന്ന പോസ്റ്ററുകളും ലഘുലേഖകളും ലഭിച്ചത്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് ഉസ്മാനെ തിരിച്ചറിഞ്ഞത്. അതേസമയം അലന്റെയും താഹയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

 

Share this story