പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ്: ഉത്തരവ് നടപ്പാക്കും, ജനങ്ങളെ വേട്ടയാടില്ലെന്നും ഗതാഗത മന്ത്രി

പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ്: ഉത്തരവ് നടപ്പാക്കും, ജനങ്ങളെ വേട്ടയാടില്ലെന്നും ഗതാഗത മന്ത്രി

ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയ ഹൈക്കോടതി ഉത്തരവ് വേഗത്തിൽ നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. ഉത്തരവിന്റെ പേരിൽ ജനങ്ങളെ വേട്ടയാടില്ലെന്നും മന്ത്രി പറഞ്ഞു

ബോധവത്കരണത്തിലൂടെ നിയമം നടപ്പാക്കാൻ ശ്രമിക്കും. ലംഘിക്കുന്നവർക്ക് നൽകേണ്ട പിഴശിക്ഷയുടെ കാര്യം കൂടിയാലോചനകൾക്ക് ശേഷം മാത്രമേ തീരുമാനിക്കുവെന്നും മന്ത്രി പറഞ്ഞു

കേന്ദ്ര മോട്ടർ വാഹന നിയമത്തിൽ ഭേദഗതി വരുത്തി പിൻസീറ്റ് യാത്രക്കാർക്കും ഹെൽമെറ്റ് നിർബന്ധമാക്കിയിരുന്നു. നിയമം സംസ്ഥാനത്ത് കർശനമായി നടപ്പാക്കിയിരുന്നില്ല. എന്നാൽ ഇനി ഇളവുകൾ തുടരാൻ കഴിയില്ലെന്നാണ് ഇന്നത്തെ ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കിയത്

നിയമം അതേ പടി നടപ്പാക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിയമം സംസ്ഥാനത്ത് കർശനമാക്കാൻ സർക്കാരിനോട് കോടതി നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ വഴി പ്രചാരണം നടത്തുമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

Share this story