കെ എസ് യു മാർച്ചിൽ സംഘർഷം; ഷാഫി പറമ്പിൽ എംഎൽഎക്ക് ലാത്തിച്ചാർജിൽ പരുക്ക്

കെ എസ് യു മാർച്ചിൽ സംഘർഷം; ഷാഫി പറമ്പിൽ എംഎൽഎക്ക് ലാത്തിച്ചാർജിൽ പരുക്ക്

കേരള സർവകലാശാല മാർക്ക് തട്ടിപ്പിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് കെ എസ് യു തിരുവനന്തപുരത്ത് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് നടത്തിയ ലാത്തിചാർജിൽ ഷാഫി പറമ്പിൽ എംഎൽഎക്കും കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനും ഉൾപ്പെടെ നിരവധി പേർക്ക് പരുക്കേറ്റു

ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ കെ എസ് യു പ്രവർത്തകർ റോഡ് ഉപരോധിച്ചിരുന്നു. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇവരെ കൊണ്ടുപോയ വാൻ കെ എസ് യുക്കാർ തടയുകയും പോലീസിനെ ആക്രമിക്കാൻ ഒരുങ്ങുകയുമായിരുന്നു. തുടർന്നാണ് പോലീസ് ലാത്തി വീശിയതും എംഎൽഎ അടക്കമുള്ളവർക്ക് പരുക്കേറ്റതും

ഷാഫി പറമ്പിലിന്റെ തലക്ക് പൊട്ടലുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. കൂടുതൽ പോലീസ് സ്ഥലത്തെത്തി.

 

Share this story