കണ്ണൂർ ചൊക്ലിയിൽ ഇടിമിന്നലേറ്റ് രണ്ട് വിദ്യാർഥികൾ മരിച്ചു

കണ്ണൂർ ചൊക്ലിയിൽ ഇടിമിന്നലേറ്റ് രണ്ട് വിദ്യാർഥികൾ മരിച്ചു

കണ്ണൂർ ചൊക്ലിയിൽ ഇടിമിന്നലേറ്റ് രണ്ട് വിദ്യാർഥികൾ മരിച്ചു. പുല്ലുക്കര മുക്കിൽ പീടികയിലെ കിഴക്കെ വളപ്പിൽ മഹമ്മദ്, ഷാഹിദ ദമ്പതികളുടെ മകൻ ഫഹദ്(17), ററീം, നൗഫീല ദമ്പതികളുടെ മകൻ സമീൻ(18) എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം ആറരയോടെയാണ് സംഭവം. ക്രിക്കറ്റ് കളി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഇരുവർക്കും മിന്നലേറ്റത്. ചൊക്ലി മെഡിക്കൽ സെന്ററിലും തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ഫഹദ് ഡിഗ്രി വിദ്യാർഥിയും സമീൻ ചോതാവൂർ ഹയർ സെക്കന്ററി സ്‌കൂൾ പ്ലസ് ടു വിദ്യാർഥിയുമാണ്. സംസ്‌കാരം ഇന്ന് ഉച്ചയോടെ പുല്ലൂക്കര പാറാൽ ജുമാ മസ്ദിജ് ഖബർസ്ഥാനിൽ നടക്കും

 

Share this story