വാളയാർ കേസിൽ പ്രതികൾ രക്ഷപ്പെട്ടതിനെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം; മുൻ ജഡ്ജ് എസ് ഹനീഫക്ക് അന്വേഷണചുമതല

വാളയാർ കേസിൽ പ്രതികൾ രക്ഷപ്പെട്ടതിനെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം; മുൻ ജഡ്ജ് എസ് ഹനീഫക്ക് അന്വേഷണചുമതല

വാളയാറിൽ ലൈംഗിക പീഡനത്തിന് ഇരയായ രണ്ട് പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിക്കാനിടയായ കേസിൽ പ്രതികൾ രക്ഷപ്പെടാൻ ഇടയായതിനെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. വിജിലൻസ് ട്രൈബ്യൂണൽ മുൻ ജഡ്ജി എസ് ഹനീഫക്കാണ് അന്വേഷണച്ചുമതല. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

പോലീസിന് സംഭവിച്ച വീഴ്ച, പ്രതികൾ കുറ്റവിമുക്തരാക്കപ്പെടാൻ ഇടയായ സാഹചര്യം എന്നീ കാര്യങ്ങൾ കമ്മീഷൻ പരിശോധിക്കും. പ്രതികൾ രക്ഷപ്പെടാൻ ഇടയായതിൽ പ്രോസിക്യൂഷൻ നടപടികളുണ്ടായ വീഴ്ചയാണെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു

പോലീസിന്റെ വീഴ്ചയെ പറ്റി അന്വേഷിക്കാൻ ഡിഐസി സുരേന്ദ്രനോടും പ്രോസിക്യൂഷൻ വീഴ്ചയെ പറ്റി അന്വേഷിക്കാൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ മഞ്ചേരി ശ്രീധരൻ നായരോടും സർക്കാർ നിർദേശിച്ചിരുന്നു. വീഴ്ചകൾ സ്ഥിരീകരിച്ചാണ് ഇവർ സർക്കാരിന് റിപ്പോർട്ട് നൽകിയത്. ഇതേ തുടർന്നാണ് ജുഡീഷ്യൽ ്‌ന്വേഷണം പ്രഖ്യാപിച്ചത്

 

Share this story