അഞ്ചാം ക്ലാസുകാരി പാമ്പുകടിയേറ്റ് മരിക്കാനിടയായത് അധ്യാപകരുടെ അനാസ്ഥയെ തുടർന്ന്; ഒരു അധ്യാപകന് സസ്‌പെൻഷൻ, കർശന നടപടിയെന്ന് കലക്ടർ

അഞ്ചാം ക്ലാസുകാരി പാമ്പുകടിയേറ്റ് മരിക്കാനിടയായത് അധ്യാപകരുടെ അനാസ്ഥയെ തുടർന്ന്; ഒരു അധ്യാപകന് സസ്‌പെൻഷൻ, കർശന നടപടിയെന്ന് കലക്ടർ

വയനാട് സുൽത്താൽ ബത്തേരിയിൽ സർക്കാർ സ്‌കൂളിൽ അഞ്ചാം ക്ലാസുകാരി ക്ലാസുമുറിയിൽ വെച്ച് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ അധ്യാപകന് സസ്‌പെൻഷൻ. ഷജിൽ എന്ന അധ്യാപകനെതിരെയാണ് നടപടി. സ്‌കൂളിലെ മറ്റ് അധ്യാപകർക്കെതിരെ മെമ്മോ നൽകാനും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു

സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് ജില്ലാ കലക്ടറും അറിയിച്ചു. ഇന്ന് സ്‌കൂളിൽ പരിശോധനക്കെത്തിയ ജില്ലാ വിദ്യാഭ്യാസ ഓഫീസറെ നാട്ടുകാരും രക്ഷിതാക്കളും തടഞ്ഞു. ഇന്നലെയാണ് അഞ്ചാം ക്ലാസുകാരി ഷജില ഷെറിൻ പാമ്പുകടിയേറ്റ് മരിച്ചത്. അധ്യാപകരുടെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയത്. തന്നെ പാമ്പ് കടിച്ചെന്ന് കുട്ടി പറഞ്ഞിട്ടും ഒരു മണിക്കൂറിന് ശേഷം പിതാവ് എത്തിയ ശേഷം മാത്രമാണ് അധ്യാപകർ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

ഷെഹ്ലയുടെ മരണം സംബന്ധിച്ച് അധ്യാപകർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് വിദ്യാർഥികൾ ഉന്നയിച്ചത്. ഷെഹ്ലയുടെ ക്ലാസ് മുറി നിറയെ വലിയ മാളങ്ങളാണുള്ളത്. മുമ്പും ഇവിടെ പാമ്പിനെ കണ്ടിട്ടുള്ളതായി വിദ്യാർഥികൾ പറയുന്നു. ക്ലാസിൽ ചെരിപ്പിടാൻ അധ്യാപകർ സമ്മതിക്കുമായിരുന്നില്ല. ഇന്നലെ മൂന്നരയോടെയാണ് ഷെഹ്ലയെ പാമ്പുകടിച്ചത്. കുട്ടി തീരെ അവശയായി ഇരുന്നിട്ടും പിതാവ് വരുന്നത് വരെ സ്‌കൂൾ അധികൃതർ കാത്തിരിക്കുകയായിരുന്നു. തനിക്ക് തീരെ വയ്യെന്നും ആശുപത്രിയിൽ കൊണ്ടുപോകാനും കുട്ടി പറഞ്ഞതായി സഹപാഠികൾ പറയുന്നു.

അധ്യാപകരുടെ ഭാഗത്ത് നിന്ന് തീർത്തും നിസംഗ മനോഭാവമാണ് കുട്ടി അപകടത്തിൽപ്പെട്ട സമയത്തുണ്ടായത്. ആണി കൊണ്ടതാണെന്നും ബെഞ്ചിൽ കാല് തട്ടിയാതണെന്നുമൊക്കെ പറഞ്ഞ് കുട്ടിയ ആശ്വസിപ്പിക്കാനാണ് ഇവർ ശ്രമിച്ചത്. പിതാവ് എത്തിയാണ് കുട്ടിയെ ബത്തേരി ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലുമെത്തിച്ചത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് വിടുകയായിരുന്നു. ഇവിടേക്കുള്ള യാത്രാമധ്യേയാണ് കുട്ടി മരിച്ചത്

 

Share this story