അങ്കമാലിയിൽ ഓട്ടോറിക്ഷയും സ്വകാര്യ ബസും കൂട്ടിയിടിച്ച് നാല് മരണം

അങ്കമാലിയിൽ ഓട്ടോറിക്ഷയും സ്വകാര്യ ബസും കൂട്ടിയിടിച്ച് നാല് മരണം

അങ്കമാലി ദേശീയപാതയിൽ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. ഇന്ന് രാവിലെ ഏഴു മണിയോടെയാണ് അപകടം. ഓട്ടോ റിക്ഷ യാത്രക്കാരായ മൂന്ന് സ്ത്രീകളും ഓട്ടോ റിക്ഷ ഡ്രൈവറുമാണ് മരിച്ചത്.

ബാങ്ക് ജംഗ്ഷനിലായിരുന്നു അപകടം. ഫോക്കസ് റോഡിൽ നിന്നും ദേശീയപാതയിലേക്ക് കയറി വന്ന ഓട്ടോറിക്ഷയിൽ ബസ് സ്റ്റാൻഡിൽ നിന്നും ഇറങ്ങിവന്ന ബസ് ഇടിച്ചുകയറുകയായിരുന്നു.

അപകടത്തിൽപ്പെട്ടവരെ ഏറെ പണിപ്പെട്ട് ഓട്ടോ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. നാല് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മരിച്ചവരിൽ ഓട്ടോ ഡ്രൈവർ മങ്ങാട്ടുകാര ജോസഫ്, യാത്രക്കാരായ മേരി മത്തായി എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റ് രണ്ട് പേരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല

Share this story