കൊച്ചിയിൽ ബിന്ദു അമ്മിണിക്ക് നേരെ മുളുക് സ്‌പ്രേ ആക്രമണം; ഹിന്ദു ഹെൽപ് ലൈൻ കോർഡിനേറ്റർ പിടിയിൽ

കൊച്ചിയിൽ ബിന്ദു അമ്മിണിക്ക് നേരെ മുളുക് സ്‌പ്രേ ആക്രമണം; ഹിന്ദു ഹെൽപ് ലൈൻ കോർഡിനേറ്റർ പിടിയിൽ

കൊച്ചിയിൽ ബിന്ദു അമ്മിണിക്ക് നേരെ മുളക് സ്‌പ്രേ അടിച്ചയാൾ പിടിയിൽ. ഹിന്ദു ഹെൽപ് ലൈൻ കോർഡിനേറ്റർ ശ്രീനാഥാണ് പിടിയിലായത്. ശബരിമല ദർശനത്തിനെത്തിയ തൃപ്തി ദേശായിക്കൊപ്പം കൊച്ചിയിലെത്തിയതായിരുന്നു ബിന്ദു അമ്മിണി.

പോലീസെത്തി ബിന്ദു അമ്മിണിയെ ആശുപത്രിയിലേക്ക് മാറ്റി. തുടർന്നാണ് ശ്രീനാഥിനെ കസ്റ്റഡിയിലെടുത്തത്. ശബരിമലയിലേക്ക് പോകാൻ സുപ്രീം കോടതിയുടെ സംരക്ഷണമുണ്ടെന്ന് ബിന്ദു അമ്മിണി വ്യക്തമാക്കി.

നെടുമ്പാശ്ശേരിയിൽ എത്തിയ തൃപ്തി ദേശായിയുടെ സംഘത്തിനൊപ്പം ബിന്ദു അമ്മിണിയും ചേരുകയായിരുന്നു. പിന്നീട് കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിൽ എത്തിയ സംഘത്തിന് നേരെ അയ്യപ്പ ധർമ സമിതിയുടെ പ്രവർത്തകർ പ്രതിഷേധിക്കുകയായിരുന്നു

 

Share this story