തപ്തി ദേശായിയും സംഘവും ശബരിമല ദർശനത്തിനായി കൊച്ചിയിലെത്തി

തപ്തി ദേശായിയും സംഘവും ശബരിമല ദർശനത്തിനായി കൊച്ചിയിലെത്തി

ശബരിമല ദർശനത്തിനായി തൃപ്തി ദേശായി കേരളത്തിലെത്തി. പുലർച്ചെ നാലരയോടെ തൃപ്തി ദേശായിയും സംഘവും നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങുകയായിരന്നു. നാലംഗ സംഘത്തോടൊപ്പമാണ് തൃപ്തി നെടുമ്പാശ്ശേരിയിൽ എത്തിയത്.

ഛായാ പാണ്ഡെ, കാംബ്ലെ ഹരിനാക്ഷി, മീനാക്ഷി ഷിൻഡെ, മനീഷ എന്നിവരാണ് തൃപ്തിക്കൊപ്പമുള്ളത്. കഴിഞ്ഞ വർഷം ശബരിരമല ദർശനം നടത്തിയ ബിന്ദു അമ്മിണിയും തൃപ്തിക്കൊപ്പമുണ്ട്. നെടുമ്പാശ്ശേരിയിൽ നിന്ന് തൃപ്തി എറണാകുളത്തേക്കാണ് എത്തിയത്.

നവംബർ 20ന് ശേഷം ശബരിമലയിൽ എത്തുമെന്ന് തൃപ്തിദേശായി മുമ്പ് പറഞ്ഞിരുന്നു. പൂനെയിൽ നിന്നും കൊച്ചിയിലെത്തിയ തൃപ്തിയും സംഘവും നേരെ ആലുവ റൂറൽ എസ് പി ഓഫീസിലേക്കാണ് പോയത്. ഇവിടെ നിന്നും ഇവർ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു. എന്നാൽ പോലീസ് സംരക്ഷണം നൽകാൻ തയ്യാറായില്ലെന്നാണ് വിവരം. തുടർന്നാണ് തൃ്പതിയും സംഘം കൊച്ചി കമ്മീഷണർ ഓഫീസിൽ എത്തിയത്്

സംഘത്തെ സ്‌പെഷ്യൽ ബ്രാഞ്ച് കമ്മീഷണർ ഓഫീസിലെത്തിച്ചു. ശബരിമല സന്ദർശിക്കാതെ മടങ്ങില്ലെന്ന് തൃപ്തി അറിയിച്ചു. ഇതിനിടെ ബിന്ദു അമ്മിണിക്ക് നേരെ കമ്മീഷണർ ഓഫീസിന് മുന്നിൽ വെച്ച് ആക്രമണം ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്

തൃപ്തി ദേശായി

Share this story