ശബരിമല തീർഥാടകൻ നിലയ്ക്കലിൽ കുഴഞ്ഞുവീണു മരിച്ചു

ശബരിമല തീർഥാടകൻ നിലയ്ക്കലിൽ കുഴഞ്ഞുവീണു മരിച്ചു

ശബരിമല തീർഥാടകൻ കുഴഞ്ഞുവീണു മരിച്ചു. ദർശനത്തിന് എത്തിയ തൃശ്ശൂർ വല്ലൂർ സ്വദേശി ഇ എ ബാലൻ(71) ആണ് നിലയ്ക്കലിൽ കുഴഞ്ഞുവീണ് മരിച്ചത്. നിലയ്ക്കലിലേക്കുള്ള കെ എസ് ആർ ടി സി ബസിൽ വെച്ചായിരുന്നു ബാലൻ കുഴഞ്ഞുവീണത്.

ഉടനെ നിലയ്ക്കൽ എമർജൻസി ഓപറേഷൻ സെന്ററിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം തുടർ നടപടികൾക്കായി പത്തനംതിട്ട സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Share this story