നടിയെ ആക്രമിച്ച കേസിൽ വിചാരണ ആരംഭിച്ചു: കോടതിയിൽ ഹാജരാകാത്ത ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കി

നടിയെ ആക്രമിച്ച കേസിൽ വിചാരണ ആരംഭിച്ചു: കോടതിയിൽ ഹാജരാകാത്ത ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കി

നടിയെ ആക്രമിച്ച കേസിൽ വിചാരണക്ക് മുന്നോടിയായുള്ള പ്രാരംഭ നടപടികൾ കൊച്ചിയിലെ പ്രത്യേക കോടതിയിൽ ആരംഭിച്ചു. കേസിൽ ദിലീപ് ഒഴികെയുള്ള എല്ലാ പ്രതികളോടും ഇന്ന് ഹാജരാകാൻ കോടതി നിർദേശിച്ചിരുന്നു. വിദേശത്തായതിനാലാണ് ദിലീപിനെ ഒഴിവാക്കിയത്.

ഒമ്പതാം പ്രതി സനിൽകുമാർ ഒഴികെ എല്ലാ പ്രതികളും ഇന്ന് കോടതിയിൽ ഹാജരായിട്ടുണ്ട്. സനൽകുമാറിന്റെ ജാമ്യം ഇതോടെ കോടതി റദ്ദാക്കി. തുടർച്ചയായ മൂന്നാം തവണയാണ് സനൽകുമാർ കോടതിയിൽ നേരിട്ട് ഹാജരാകാതിരിക്കുന്നത്.

ഇയാൾക്ക് ജാമ്യം നിന്നവർക്ക് നോട്ടീസ് അയക്കാനും കോടതി നിർദേശിച്ചു. കേസ് അടുത്ത മാസം മൂന്നിലേക്ക് മാറ്റി. നേരത്തെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിൽ സുപ്രീം കോടതി ഇന്നലെ വിധി പറഞ്ഞിരുന്നു. ഇനി വിചാരണ തുടങ്ങുന്നതിന് കോടതിക്ക് മുന്നിൽ തടസ്സങ്ങളില്ല. കേസിലെ വിചാരണ നടപടികൾ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നാണ് സുപ്രീം കോടതി നൽകിയിരിക്കുന്ന നിർദേശം

 

Share this story