താൻ ഓഫീസിലെത്തിയെന്ന് പറയാൻ മന്ത്രി ബാലൻ ഭയക്കുന്നു; മന്ത്രിക്ക് തന്റെ നിഴലിനെ പോലും പേടിയാണ്: ബിന്ദു അമ്മിണി

താൻ ഓഫീസിലെത്തിയെന്ന് പറയാൻ മന്ത്രി ബാലൻ ഭയക്കുന്നു; മന്ത്രിക്ക് തന്റെ നിഴലിനെ പോലും പേടിയാണ്: ബിന്ദു അമ്മിണി

താൻ ഓഫീസിലെത്തിയെന്ന് പറയാൻ മന്ത്രി എ കെ ബാലന് ഭയമാണെന്ന് ബിന്ദു അമ്മിണി. തന്റെ നിഴലിനെ പോലും മന്ത്രിക്ക് ഭയമാണ്. ജനുവരി 2ന് ശബരിമലിയൽ ദർശനം നടത്തുമെന്ന് താൻ പറഞ്ഞിട്ടില്ല. നവോത്ഥാന കേരളം വനിതാ കൂട്ടായ്മയിലെ അംഗങ്ങളാണ് ജനുവരി 2ന് എത്തുകയെന്നും ബിന്ദു അമ്മിണി പറഞ്ഞു

താൻ ഓഫീസിലെത്തിയത് എന്തിനാണെന്ന് പറയാനുള്ള ആർജവം മന്ത്രി കാണിക്കണം. ഏറ്റുമാനൂർ മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലെ അധ്യാപകൻ കുട്ടികളെ പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം അന്വേഷിക്കാനാണ് താൻ എ കെ ബാലന്റെ ഓഫീസിലെത്തിയത്. അതു മറച്ചുവെക്കുന്നത് എന്തിനാണെന്നതിൽ സംശയമുണ്ട്.

വിഷയം പുറത്ത് വരാതിരിക്കാനാണ് താൻ ഓഫീസിലെത്തിയത് മന്ത്രി സമ്മതിക്കാതിരിക്കുന്നത്. ജനുവരി 2ന് നവോത്ഥാന കേരളം വനിതാ കൂട്ടായ്മയിലെ നൂറോളം സ്ത്രീകളാണ് ശബരിമലയിലേക്ക് പോകുക. യാത്രയിൽ പങ്കെടുക്കാൻ താൻ നിലവിൽ ആലോചിക്കുന്നില്ലെന്നും ബിന്ദു അമ്മിണി പറഞ്ഞു

 

Share this story