12 ദിവസത്തിനിടെ മല കയറിയത് എട്ട് ലക്ഷം തീർഥാടകർ; വരുമാനം 39 കോടി കവിഞ്ഞു

12 ദിവസത്തിനിടെ മല കയറിയത് എട്ട് ലക്ഷം തീർഥാടകർ; വരുമാനം 39 കോടി കവിഞ്ഞു

ശബരിമല മണ്ഡലകാലം തുടങ്ങി 12 ദിവസം പിന്നിടുമ്പോൾ വരുമാനം 39 കോടി കവിഞ്ഞു. കഴിഞ്ഞ വർഷത്തേതിനും അപേക്ഷിച്ച് ഇരട്ടി വരുമാനമാണ് ഇത്തവണയുണ്ടായിരിക്കുന്നത്.

12 ദിവസത്തിനിടെ എട്ട് ലക്ഷത്തിലധികം തീർഥാടകരാണ് ദർശനം നടത്തിയതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. ശബരിമല യുവതി പ്രവേശന വിധിയെ തുടർന്ന് സംഘ്പരിവാർ അഴിച്ചുവിട്ട കലാപത്തെ തുടർന്ന് സംഘർഷഭരിതമായിരുന്നു കഴിഞ്ഞ തീർഥാടന കാലം

കൂടുതൽ തീർഥാടകർ ഇത്തവണ മല ചവിട്ടുന്നുണ്ട്. വഴിപാടിലും നടവരവിലും ഇത് പ്രകടമാണ്. കഴിഞ്ഞ തവണ ആദ്യ പന്ത്രണ്ട് ദിവസത്തിൽ 21 കോടിയാണ് വരുമാനം വന്നതെങ്കിൽ ഇത്തവണയിത് 39.68 കോടി രൂപയാണ്.

15.47 കോടി രൂപ അരവണയിലൂടെയും 2.5 കോടി രൂപ അപ്പം വിൽപ്പനയിലൂടെയും ലഭിച്ചു കാണിക്ക ഇനത്തിൽ 13.76 കോടി രൂപ ലഭിച്ചു.

 

Share this story