കൊടങ്ങല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവർ വെന്തുമരിച്ചു

കൊടങ്ങല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവർ വെന്തുമരിച്ചു

കൊടുങ്ങല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവർ വെന്തുമരിച്ചു. കോട്ടപ്പുറം ബൈപ്പാസിൽ സർവീസ് സെന്ററിന് സമീപത്താണ് അപകടമുണ്ടായത്. പടക്കാട്ടുമ്മൽ ടൈറ്റസാണ് മരിച്ചത്.

സംഭവത്തിൽ ദുരൂഹതയുള്ളതായി നാട്ടുകാർ ആരോപിക്കുന്നു. കാറിനുള്ളിൽ നിന്ന് പെട്രോൾ സൂക്ഷിച്ചിരുന്ന കുപ്പി കണ്ടെത്തിയതാണ് ദുരൂഹത വർധിപ്പിക്കുന്നത്. ടൈറ്റസിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കാറാണ് കത്തിനശിച്ചത്

രാവിലെ 10 മണിയോടെയായിരുന്നു സംഭവം. തീപിടിച്ച കാർ റോഡരികിലെ കാനയിലിടിച്ച് നിൽക്കുകയായിരുന്നു. പ്രദേശത്തുള്ളവർ ഓടിയെത്തിയപ്പോഴേക്കും ടൈറ്റസ് മരിച്ചിരുന്നു. യുവാവ് മാത്രമാണ് കാറിനുള്ളിൽ ഉണ്ടായിരുന്നത്.

Share this story