കൈതമുക്കിലെ കുടുംബം പട്ടിണിയായിരുന്നില്ല; അങ്കണവാടിയിൽ നിന്ന് ഭക്ഷണം എത്തിച്ചിരുന്നതായി വാർഡ് കൗൺസിലർ

കൈതമുക്കിലെ കുടുംബം പട്ടിണിയായിരുന്നില്ല; അങ്കണവാടിയിൽ നിന്ന് ഭക്ഷണം എത്തിച്ചിരുന്നതായി വാർഡ് കൗൺസിലർ

തിരുവനന്തപുരം കൈതമുക്കിൽ അമ്മ നാല് കുട്ടികളെ ശിശുക്ഷേമ സമിതിയെ ഏൽപ്പിച്ച സംഭവത്തിൽ പ്രതികരിച്ച് വാർഡ് കൗൺസിലർ. കുട്ടികൾ മണ്ണ് വാരി തിന്നേണ്ട അവസ്ഥ ഇല്ലായിരുന്നുവെന്ന് വാർഡ് കൗൺസിലർ മായ രാജേന്ദ്രൻ പറഞ്ഞു. കുടുംബത്തിന് അങ്കണവാടിയിൽ നിന്നുൾപ്പെടെ ഭക്ഷണം എത്തിച്ചിരുന്നതായും ഇവർ പറഞ്ഞു

കുടുംബം പട്ടിണിയായിരുന്നില്ല. യുവതിയുടെ ഭർത്താവ് മദ്യപിച്ച് ബഹളമുണ്ടാക്കാറുണ്ട്. ഇവരുടെ കുടുംബത്തെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും കൗൺസിലർ പറഞ്ഞു. ഇന്നലെയാണ് പട്ടിണിയെ തുടർന്ന് ഒരമ്മ തന്റെ നാല് മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയത്.

സംഭവത്തിൽ സർക്കാർ നേരത്തെ ഇടപെട്ടിരുന്നു. കുട്ടികളുടെ അമ്മക്ക് നഗരസഭ താത്കാലിക ജോലി നൽകി. ഇവർക്ക് താമസിക്കാനായി നഗരസഭയുടെ ഫ്‌ളാറ്റും നൽകുമെന്ന് തിരുവനന്തപുരം മേയർ കെ ശ്രീകുമാർ പറഞ്ഞിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഉൾപ്പെടെ സാമൂഹ്യ സുരക്ഷാ വകുപ്പ് ഏറ്റെടുത്തു.

Share this story