മാനന്തവാടിയിൽ കെ എസ് ആർ ടി സി ബസും ലോറിയും കൂട്ടിയിടിച്ചു; മുപ്പത് പേർക്ക് പരുക്ക്

മാനന്തവാടിയിൽ കെ എസ് ആർ ടി സി ബസും ലോറിയും കൂട്ടിയിടിച്ചു; മുപ്പത് പേർക്ക് പരുക്ക്

വയനാട് മാനന്തവാടിയിലുണ്ടായ വാഹനാപകടത്തിൽ മുപ്പത് പേർക്ക് പരുക്കേറ്റു. കെ എസ് ആർ ടി സി ബസും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

പേര്യ ചന്ദനത്തോടിന് സമീപം വൈകുന്നേരം നാലരയോടെയാണ് അപകടം സംഭവിച്ചത്. കണ്ണൂർ ഭാഗത്ത് നിന്ന് അമരാവതിയിലേക്ക് പോകുകയായിരുന്ന ലോറിയും മാനന്തവാടിയിൽ നിന്ന് പയ്യൂരിലേക്ക് പോകുകയായിരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ യാത്രക്കാർക്ക് മുഖത്തും കാലുകൾക്കുമാണ് പരുക്കേറ്റത്. ആരുടെയും നില ഗുരുതരമല്ല. പരുക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Share this story